തണ്ണീര്‍ കൊമ്പന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തിന് കര്‍ണാടക, കേരള സര്‍ജന്‍മാർ; അന്വേഷണത്തിന് അഞ്ചംഗ സമിതി

ഈ സമയത്ത് ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമായ കാര്യമല്ല. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ തന്നെ നേരിട്ട് കണ്ടതാണ്: മന്ത്രി
thanneer komban
thanneer komban

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും രൂപീകരിച്ച അഞ്ചംഗ സമിതി സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആന ചരിഞ്ഞ കാരണം സംബന്ധിച്ച് സുതാര്യമായി അന്വേഷണം നടത്താൻ വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും വിദഗ്ധ സംഘമാണ് അന്വേഷിക്കുക. ഇതിനായി കര്‍ണാടക കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം ആനയുടെ പോസ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഈ സമയത്ത് ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമായ കാര്യമല്ല. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ തന്നെ നേരിട്ട് കണ്ടതാണ്. ആനയെ മയക്കുവെടി വയ്ക്കാന്‍ വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ആയിരുന്നു. സുതാര്യമായാണ് ഈ ദൗത്യം പൂർത്തിയാക്കാൻ ശ്രമിച്ചത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വേറെയെന്തെങ്കിലും വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com