
സുധീഷ് കുമാർ
തിരുവനന്തപുരം: കൈക്കൂലി കേസിൽ പിടിയിലായ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
2023ൽ സുധീഷ് കുമാർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ കേസിൽ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നായിരുന്നു കേസ്.
തുടർന്ന് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും സുധീഷ് കുമാർ സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്.
സർവീസിൽ നിന്നും വിരമിക്കാൻ ഒരു വർഷം മാത്രം കാലാവധിയുള്ളപ്പോഴാണ് ഇയാൾ സസ്പെൻഷനിലായത്. മേയ് 31നാണ് സുധീഷ് കുമാർ സർവീസിൽ നിന്നും വിരമിക്കുക.