"നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്"; എംഎൽഎയുമായുള്ള പ്രശ്നത്തിൽ പ്രതികരിച്ച് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ

കേരളത്തിൽ നക്സലുകൾആവശ്യമില്ല ! വനംവകുപ്പ്ഓഫീസ് കത്തിക്കുവാനും പാടില്ല എന്നാണ് സ്റ്റാഫ് അസോസിയേഷന്‍റെ കുറിപ്പിന്‍റെ ആരംഭം.
forest staff association against MLA

"നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്"; എംഎൽഎയുമായുള്ള പ്രശ്നത്തിൽ പ്രതികരിച്ച് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ.

Updated on

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളെ കെ.യു. ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ. ജനങ്ങൾക്കെതിരായ പ്രശ്നത്തിൽ വൈകാരികമായി ഇടപെട്ടുപോയതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ മോശമായി പെരുമാറേണ്ടി വന്നതിൽ ഖേദമുണ്ടെന്നും എംഎൽ‌എ വ്യക്തമാക്കിയതിനു പിന്നാലെയാണ് സ്റ്റാഫ് അസോസിയേഷൻ രൂക്ഷമായ ഭാഷയിൽ പ്രതിഷേധം പ്രകടമാക്കിയിരിക്കുന്നത്.

പുറത്തു വന്ന വീഡിയോയിൽ കള്ളക്കേസെടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുകയാണ്. തോന്നിവാസമാണ് കാണിക്കുന്നത്. നീ ഒക്കെ ഒരു മനുഷ്യനാണോ എന്നെല്ലാം വനംവകുപ്പ് ഉദ്യോദസ്ഥരോട് എംഎൽഎ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നക്സലുകളെ വന്ന് ഫോറസ്റ്റ് ഓഫിസ് കത്തിക്കുമെന്നും ജനീഷ് കുമാർ എംഎൽഎ പറയുന്നുണ്ട്.

കേരളത്തിൽനക്സലുകൾആവശ്യമില്ല ! വനംവകുപ്പ്ഓഫീസ് കത്തിക്കുവാനും പാടില്ല എന്നാണ് സ്റ്റാഫ് അസോസിയേഷന്‍റെ കുറിപ്പിന്‍റെ ആരംഭം.

കുറിപ്പ് വായിക്കാം:-

കേരളത്തിൽ നക്സലുകൾ ആവശ്യമില്ല ! വനംവകുപ്പ് ഓഫീസ് കത്തിക്കുവാനും പാടില്ല

ഇതാണ് ഞങ്ങളുടെ നയം ! ഇതാണ് കേരളാ സർക്കാർ നയവും! അതോടൊപ്പമാണ് കേരരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ്സ്റ്റാഫ് അസോസിയേഷന്‍റെ നിലപാടും ! പത്തനംതിട്ട കോന്നി ഡിവിഷനിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ കൈതതോട്ടത്തിൽ കടക്കാതിരിക്കാൻ ശക്തമായ വൈദ്യുതി അതിര് വേലിയിൽ നൽകി ഒരുകാട്ടാനയെ നിഷ്ഠൂരമായി കൊലപ്പെടുത്തുക ഉണ്ടായി! നാട്ടിലിറങ്ങുന്ന വന്യജീവികൾക്കെതിരെ ശക്തമായ പ്രതിരോധം വനം വകുപ്പ് തീർക്കുന്നതിനിടയിലാണ് ഒരു അറിയിപ്പും നൽകാതെ ഈ കൈതചക്ക മാഫിയയുടെ ക്രൂരപ്രവൃത്തി. കല്ലേലി പ്രദേശങ്ങളിൽ ജനവാസ മേഖലയോടുള്ള തോട്ടങ്ങളിൽ കൈതചക്ക വച്ച് പിടിപ്പിച്ച് നിരന്തരം കാട്ടാനകളെ ആകർഷിക്കുന്നത് വ്യാപകമാണ്. ഇത് ജനജീവിതം ദുസ്സഹമാക്കുന്നെണ്ടന്ന് ഏറെ നാളായി വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. കേരളത്തിലെ മനുഷ്യ വന്യജീവിസംഘർഷം തടയാൻ പ്രത്യേകിച്ച് കോന്നി ഡിവിഷനിലെയടക്കം തടയാൻ വനസംരക്ഷണവിഭാഗം ജീവനക്കാർ രാപ്പകൽഭേദമന്യേ പ്രയത്നിച്ചു വരുന്നത് നഗ്നയാഥാർഥ്യമാണ്. പക്ഷെ

ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഇത്കണ്ടില്ല എന്നു നടിച്ചു കൊണ്ട് വനപാലകർക്കെതിരേ വ്യാപകമായ ആക്രമണം അഴിച്ചു വിടുന്ന ദയനീയസാഹചര്യത്തിൽ ! ഞങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്! കാലം ഞങ്ങളോടൊപ്പം ചേരും ആര് തെറ്റിദ്ധരിപ്പിച്ചാലും!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com