സതിയമ്മയ്‌ക്കെതിരേ ആൾമാറാട്ടത്തിന് കേസെടുത്തു

പുതുപ്പള്ളി വെറ്ററിനറി ഓഫിസിൽ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ സമർപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്.
സതിയമ്മ
സതിയമ്മ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെ ജോലി നഷ്ടപ്പെട്ട മൃഗ സംരക്ഷണ വകുപ്പ് മുൻ താത്കാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരേ ആൾമാറാട്ടത്തിന് കേസെടുത്തു. പുതുപ്പള്ളി വെറ്ററിനറി ഓഫിസിൽ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ സമർപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. അയൽവാസിയായ ലിജിമോളാണ് സതിയമ്മയ്ക്കെതിരേ പരാതി നൽകിയത്. സതിയമ്മയ്ക്കു പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ് ജാനമ്മ, വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനു എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് സതിയമ്മ രാഷ്ട്രീയ ചർച്ചകളിൽ ഇടം പിടിച്ചത്. ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയാണ് സതിയമ്മ സംസാരിച്ചത്. ദിവസങ്ങൾക്കു ശേഷം സതിയമ്മയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഉമ്മൻചാണ്ടിയെ പുകഴ്ത്തിയതിനാലാണ് സർക്കാർ സതിയമ്മയെ പിരിച്ചു വിട്ടതെന്നാണ് യുഡിഎഫ് ആരോപിച്ചിരുന്നത്. എന്നാൽ വ്യാജ രേഖകൾ നൽകിയതിനാലാണ് പിരിച്ചു വിട്ടതെന്ന് മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വി.എൻ. വാസവൻ എന്നിവർ വ്യക്തമാക്കിയിരുന്നു.

അതേ സമയം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ഊഴം വച്ചാണ് ജോലി ചെയ്തിരുന്നതെന്നും സതിയമ്മ വ്യക്തമാക്കി. ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണ് ലിജിമോളും സതിയമ്മയും. ലിജി മോൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും സതിയമ്മ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com