
മാർ ജേക്കബ് തൂങ്കുഴി
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.50 ഓടെയായിരുന്നു അന്ത്യം.
തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായിരുന്നു. മാനന്തവാടി, താമരശേരി ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 വരെ തൃശൂർ അതിരൂപതയുടെ അധ്യക്ഷനായിരുന്നു.