മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് അധിക വേതനം കൈപ്പറ്റിയെന്ന് കണ്ടെത്തൽ

2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയതായാണ് തെളിഞ്ഞത്.
Former Chief Secretary V.P. Joy found extra salary report
മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്
Updated on

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് വിരമിച്ചതിനുശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റുന്നതായി കണ്ടെത്തൽ. പൊതുഭരണവകുപ്പിൽ എജി നടത്തിയ പരിശോധനയിലാണ് കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റുന്നതായി തെളിഞ്ഞത്.

ചീഫ് സെക്രട്ടറി പദവിയിൽ നിന്നു വിരമിച്ച ജോയ്, നിലവിൽ കേരള പബ്ലിക് എന്‍റർപ്രൈസസ് റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാനായി പ്രവർത്തിക്കുകയാണ്. ഈ പദവിയിൽ അലവൻസുകൾക്ക് പുറമെ 2. 25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായും 1,12,500 രൂപ പെൻഷനായും ജോയി കൈപ്പറ്റുന്നുണ്ട്.

സർവീസിൽ നിന്ന് വിരമിച്ച ഓഫീസർ സംസ്ഥാന സർക്കാരിന് കീഴിൽ വീണ്ടും നിയമനം ലഭിച്ചാൽ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തെക്കാൾ കുറവായിരിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച്, പുതിയ ജോലിയിൽ മാസം തോറും 1,12,500 രൂപ അധികമായാണ് ജോയി കൈപ്പറ്റുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com