

മീനാങ്കൽ കുമാർ ഉൾപ്പടെയുള്ള പ്രവർത്തകർ
തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടിയുമായിരുന്ന മീനാങ്കൽ കുമാർ ഉൾപ്പടെ നൂറോളം സിപിഐ പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
സിപിഐയിൽ നിന്നും രാജി വച്ചതിനു പിന്നാലെ കെപിസിസി ആസ്ഥാനത്തെത്തിയ പ്രവർത്തകരെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
വരും ദിനങ്ങളിൽ കൂടുതൽ പേർ സിപിഐ വിട്ട് കോൺഗ്രസിലെത്തുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചായിരുന്നു മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്നും പുറത്താക്കിയത്.