സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു

''സിപിഎമ്മിന്‍റേത് ഇരട്ട താപ്പാണ്. തെറ്റു തിരുത്തിയല്ല കൂടുതൽ തെറ്റിലേക്കാണ് സിപിഎം പേവുന്നത്''
former cpm leader joins bjp adoor
സിപിഎം മുൻ ലോക്കൽ സെക്രട്ടറി അരുണിനെ ബിജെപിയിലേക്ക് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ സ്വീകരിച്ചു

അടൂർ: സിപിഎമ്മിൽ നിന്നും രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുണാറിനെ ബിജെപി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു.

സിപിഎമ്മിന്‍റേത് ഇരട്ട താപ്പാണ്. തെറ്റു തിരുത്തിയല്ല കൂടുതൽ തെറ്റിലേക്കാണ് സിപിഎം പേവുന്നത്. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സിപിഎമ്മാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സിപിഎം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനു മുന്നിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലെന്ന് ആരോപിച്ചാണ് മുൻ ലോക്കൽ സെക്രട്ടറിയായ അരുൺ കുമാർ പാർട്ടി വിട്ടത്.

Trending

No stories found.

Latest News

No stories found.