ധര്‍മടം മുന്‍ എംഎല്‍എ കെ.കെ. നാരായണന്‍ അന്തരിച്ചു

2011-ല്‍ കണ്ണൂര്‍ ജില്ലയിലെ ധർമടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
former dharmadam mla kk narayanan has passed away

കെ.കെ. നാരായണന്‍

Updated on

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെ.കെ. നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. ചൊവ്വാഴ്ച നടന്ന പെരളശ്ശേരി സ്കൂളിൽ നടന്ന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2011-ല്‍ കണ്ണൂര്‍ ജില്ലയിലെ ധർമടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും, കണ്ണൂര്‍ ജില്ല സഹകരണ ബേങ്ക്, എകെജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com