മുൻ ആഭ്യന്തരമന്ത്രിയും മെത്രാപ്പോലീത്തയും അധ്യാപകനെ കാണാൻ ചെന്നപ്പോൾ

former home minister and the metropolitan went to see the teacher
മുൻ ആഭ്യന്തരമന്ത്രിയും മെത്രാപ്പോലീത്തയും അധ്യാപകനെ കാണാൻ ചെന്നപ്പോൾ

ബിനീഷ് മള്ളൂശേരി

കോട്ടയം: കലാലയത്തിൽ തങ്ങളെ ബോധ്യപ്പെടുത്തി പഠിപ്പിച്ച ഒരു അധ്യാപകനെ കാണാൻ ഒരു മുൻ ആഭ്യന്തരമന്ത്രിയും ഒരു സഭയുടെ മെത്രാപ്പോലീത്തയും ഒന്നിച്ച് ചെന്നപ്പോൾ ശരിക്കും ഞെട്ടിയത് മൂവരും. കോട്ടയം ബസേലിയസ് കോളെജ് അധ്യാപകനായിരുന്ന പ്രൊഫസർ ഓ.എം മാത്യു എന്ന അധ്യാപകനെ കാണുവാനാണ് ഇവർ എത്തിയത്. കോട്ടയം മാന്നാനം അമലഗിരി ബി.കെ കോളജ് സമീപമാണ് അദ്ദേഹം താമസിക്കുന്നത്. പെട്ടെന്നുള്ള കാഴ്ചയിൽ ഞെട്ടൽ ഉണ്ടായെങ്കിലും പിന്നീട് അത് മനോഹരമായ ഓർമകളുടെ കളിവീടൊരുക്കി.

ബോധ്യപ്പെടുത്തി പഠിപ്പിച്ച ഒരു അധ്യാപകനെ കാണാൻ ഒരു മുൻ ആഭ്യന്തരമന്ത്രിയും ഒരു സഭയുടെ മെത്രാപ്പോലീത്തയും ഒന്നിച്ച് ചെന്നപ്പോൾ
ബോധ്യപ്പെടുത്തി പഠിപ്പിച്ച ഒരു അധ്യാപകനെ കാണാൻ ഒരു മുൻ ആഭ്യന്തരമന്ത്രിയും ഒരു സഭയുടെ മെത്രാപ്പോലീത്തയും ഒന്നിച്ച് ചെന്നപ്പോൾ

അധ്യാപനത്തിൽ കൃത്യതയോടെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തെ കാണുവാനാണ് തങ്ങൾ ഒന്നിച്ച് വന്നതെന്ന് തിരുവഞ്ചൂരും ബർണബാസ് മെത്രാപ്പോലീത്തയും പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കോട്ടയം ബസേലിയസ് കോളെജിൽ ഒന്നിച്ച് ഒരു ബഞ്ചിലിരുന്ന് പഠിക്കുമ്പോൾ ഞങ്ങൾ രാഷ്ട്രീയത്തിലോ സഭയിലോ ആരുമായിരുന്നില്ല. അന്ന് ഞങ്ങൾക്ക് സാർ ഒരു വലിയ വ്യക്തിത്വമായിരുന്നു. കാലം ഒരുപാട് മുന്നോട്ട് പോയി. ഒരാൾ ബർണബാസ് മെത്രാപ്പോലീത്തയും ഒരാൾ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി. പിന്നീട് കോട്ടയം എം.എൽ.എയും. അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകനെ ഞങ്ങളിന്ന് കണ്ടു. ഒരുപാട് സന്തോഷമുള്ള നിമിഷങ്ങളെന്ന് ഇരുവരും പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com