മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

താനൂരിൽ നിന്നും 1996 ലും 2001 ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്
former minister k kutty ahammed kutty no more
കെ. കുട്ടി അഹമ്മദ് കുട്ടി
Updated on

മലപ്പുറം: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. 2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. താനൂരിൽ നിന്നും 1996 ലും 2001 ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്.

മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്‍റ്, തിരൂർ എംഎസ്എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.