പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ; മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചു

പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രഖ്യാപനം.
Former Minister Rajeev Chandrasekhar ending 18 years of public work
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ; മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചു

ന്യൂഡൽഹി: തന്‍റെ നീണ്ട 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തുടർന്നും പിന്തുണയ്ക്കുകയും പാർട്ടിയിൽ പ്രവർത്തിക്കുമെന്നുമാണ് അദ്ദേഹം കുറിച്ചിരുന്നത്.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ രാജീവ് ചന്ദ്രശേഖർ പങ്കു വച്ച കുറിപ്പ് ചർച്ചയായി മാറിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിന്‍റെ ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.