സുരേഷ് ഗോപിയെ പിന്തുണച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ്

എംഎൽഎ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപിയെ പിന്തുണച്ചത്.
Former MLA Karat Razak supports Suresh Gopi
സുരേഷ് ഗോപിയെ പിന്തുണച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ്
Updated on

തിരുവനന്തപുരം: ത‍്യശൂരിൽ മാധ‍്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി മുൻ സിപിഎം എംഎൽഎ കാരാട്ട് റസാഖ്. എംഎൽഎ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപിയെ പിന്തുണച്ചത്.

എല്ലാത്തിന്‍റെ്യും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് നൽകാവുന്നതല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ധേഹം ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ വ‍്യക്തമാക്കി.

മാധ‍്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ബിജെപി നേതാക്കൾ വിലയിരുത്തുമ്പോഴാണ് പിന്തുണയുമായി എംഎൽഎ രംഗത്തെത്തിയത്.

മുൻപും സുരേഷ് ഗോപിക്കെതിരെ സംസ്ഥാന നേത‍്യത്വം പരസ‍്യമായി രംഗത്തെത്തിയിരുന്നു. പാർട്ടി ഒരു നിലപാട് എടുക്കുമ്പോൾ അതിന് വിരുദ്ധമായി ബിജെപി നേതാവും കേന്ദമന്ത്രിയും നിലപാടെടുക്കുന്നതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. ഇതുമൂലം സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളേണ്ട സ്ഥിതിയുണ്ടായെന്നും നേത‍്യത്വം ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com