മുൻ എംഎൽഎ പി. രാജു അന്തരിച്ചു

രണ്ടു വട്ടം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.
Former MLA P Raju passes away

പി. രാജു (73)

Updated on

കൊച്ചി: മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടു വട്ടം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും, ജനയുഗം കൊച്ചി യൂണിറ്റ് മാനെജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞെങ്കിലും പി. രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.

logo
Metro Vaartha
www.metrovaartha.com