കടുത്തുരുത്തി മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

അന്ത്യം പുലർച്ചയോടെ സ്വകാര്യ ആശുപത്രിയിൽ
former mla p.m mathew passes away

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു

Updated on

കോട്ടയം: കടുത്തുരുത്തി മുൻ എംഎൽഎയും കേരള കോൺഗ്രസ് - എം മുൻ നേതാവുമായിരുന്ന കടുത്തുരുത്തി പാറപ്പുറത്ത് പഴുവേലിൽ പി.എം. മാത്യു (75) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.15നായിരുന്നു അന്ത്യം. 1991മുതൽ 96 വരെ കടുത്തുരുത്തി നിയമസഭ മണ്ഡലം എംഎൽഎ ആയിരുന്നു.

കെ.എം. മാണിയ്ക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച പി.എം. മാത്യു കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മാറി.

വീണ്ടും കേരള കോൺഗ്രസ് എമ്മിലേക്ക് തിരികെ എത്തിയെങ്കിലും സജീവമായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിലേക്ക് എത്തിയ മാത്യു നാഷണൽ ഫാർമേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്ന് പ്രവർത്തിച്ചു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്‍റ് മേരീസ് പള്ളിയിൽ നടക്കും. (താഴത്ത് പള്ളി). ഭാര്യ: കുസുമം മാത്യു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com