"ബിജെപിയിൽ ചേരും''; സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ

ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടത്തുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി
former mla s rajendran to join bjp
S Rajendran

file image

Updated on

മൂന്നാർ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടത്തുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സിപിഎമ്മിൻ നിന്ന് രാജേന്ദ്രനെ സസ്പെഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് പാർട്ടിയുമായി രാജേന്ദ്രൻ ഇടിഞ്ഞു നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും വരുന്ന തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com