

S Rajendran
file image
തിരുവനന്തപുരം: ദേവികുളം സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി ഞായറാഴ്ച സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിക്കും.
എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഡൽഹിയിൽ എത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായും ചർച്ച നടത്തിയിരുന്നു.
2006, 2011, 2016 കാലഘട്ടത്തിൽ സിപിഎമ്മിന്‍റെ എംഎൽഎ ആയിരുന്നു രാജേന്ദ്രൻ. സിപിഎമ്മുമായി ഏറെക്കാലങ്ങളായി അകലം പാലിക്കുകയാണ് എസ്. രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചെന്നാരോപിച്ച് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് തിരികെ എത്തിക്കാൻ പലതവണ നേതാക്കൾ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ വഴങ്ങിയില്ല.