

ഡോ. വി.പി. മഹാദേവൻ പിള്ള
എറണാകുളം: കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻ പിള്ള (68) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
2018 മുതൽ 2022 വരെ കേരള യൂണിവേഴ്സിറ്റിയുടെ വിസിയായിരുന്നു. കേരള സർവകലാശാലയെ എൻഎസിഎ പ്ലസ് പ്ല്സ് ന്‍റെ മികച്ച നേട്ടത്തിലേക്ക് നയിച്ചത് മഹാദേവൻ പിള്ള വിസി ആയിരിക്കുമ്പോഴാണ്.
കൊട്ടാരക്കര എസ്ജി കോളേജിൽ അധ്യാപകൻ ആയിരുന്നു. പിന്നീട് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, വകുപ്പ് മേധാവി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേരള യൂണിവേഴ്സിറ്റിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച.