
കാസർഗോഡ്: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി സൂര്യപ്രകാശ് ( 60), ഭാര്യ ഗീത ( 55 ), അമ്മ ലീല ( 90) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുവെന്നും പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.