പുരുഷൻ്റെ അജ്ഞാത മൃതദേഹം

കീഴ്‌വായ്‌പ്പൂർ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു
പുരുഷൻ്റെ അജ്ഞാത മൃതദേഹം
Updated on

പത്തനംതിട്ട : അജ്ഞാത പുരുഷമൃതശരീരം മല്ലപ്പള്ളി മണിമലയാറ്റിൽ കണ്ടെത്തി. ആറ്റിലെ പേവേലി കടവിൽ മുളങ്കൂട്ടത്തിൽ തങ്ങിനിന്ന നിലയിലാണ് അമ്പതിനും എഴുപതിനുമിടയിൽ പ്രായം തോന്നിക്കുന്ന അജ്ഞാത പുരുഷമൃതശരീരം ഇന്നലെ വൈകിട്ട് കണ്ടെത്തിയത്.

കീഴ്‌വായ്‌പ്പൂർ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. റോസ് നിറത്തിലുള്ള ഫുൾ കൈ ഷർട്ട് ധരിച്ചിട്ടുണ്ട്, 170 സെന്റിമീറ്റർ ഉയരം, നര കലർന്ന കുറ്റിത്താടിയും മീശയും. ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ,എസ് എച്ച് ഓ കീഴ്‌വായ്‌പ്പൂർ 9497987054, കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷൻ  04692682226.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com