പാമ്പ് ഭീതി ഒഴിയുന്നില്ല; വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പാമ്പു കടിച്ചു, 18 കാരിയും ചികിത്സയിൽ

വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു
Four year old girl bitten by snake in kasargod

പാമ്പ് ഭീതി ഒഴിയുന്നില്ല; വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പാമ്പു കടിച്ചു, 18 കാരിയും ചികിത്സയിൽ

file photo

Updated on

കാസർകോട്: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് പാമ്പു കടിയേറ്റു. കാസർകോട് ചിറ്റാരിക്കൽ എളേരിത്തട്ടിൽ ഋതുചന്ദ്ര എന്ന നാലുവയസുകാരിക്കാണ് പാമ്പു കടിയേറ്റത്. വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്.

അതിനിടെ ആലപ്പുഴ ചേർത്തലയിൽ 18കാരിക്കും പാമ്പുകടിയേറ്റു. തെക്ക് പഞ്ചായത്ത് 14 വാർഡ് പുത്തൻ വെളിയിൽ ബിന്ദുവിന്റെ മകൾ സാന്ദ്രയെ (18) ചേർത്തല സെന്റ് മൈക്കിൾസ് കോളജിന് സമീപത്തുവച്ചാണ് പാമ്പു കടിച്ചത്. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാന്ദ്ര അപകടനില തരണം ചെയ്തു.

logo
Metro Vaartha
www.metrovaartha.com