ഗോവ യാത്ര കഴിഞ്ഞെത്തിയ 4 വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്നു സംശയം; പരാതിയുമായി ബന്ധുക്കൾ

ഓണാഘോഷത്തിന്‍റെ ഭാഗമായി അനീഷും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നു
Representative Image
Representative Image

തിരുവനന്തപുരം: മലയൻകീഴിലെ നാലു വയസുകാരന്‍റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് ബന്ധുക്കൾ. ഗോവ യാത്ര കഴിഞ്ഞ് മയങ്ങിയെത്തിയ അശ്വനി ഭവനിലെ അനീഷിന്‍റെ മകൻ അനുരുദ്ധാണ് മരിച്ചത്.

ഓണാഘോഷത്തിന്‍റെ ഭാഗമായി അനീഷും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് കുട്ടിയെ മലയൻകീഴ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനകളിൽ പ്രശേനമൊന്നും കണ്ടെത്താത്തതിനെ തുടർന്ന് കുട്ടിയെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയായിരുന്നു.

വീട്ടിലെത്തിയതിനു പിന്നാലെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി രാവിലെയോടെ മരിക്കുകയായിരുന്നു. ഗോവയിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com