

ഫ്രാങ്കോ മുളക്കൽ.
തിരുവനന്തപുരം: മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരിക്കുന്നത്. ഇതിന്‍റെ വിജ്ഞാപനം പുറത്തിറങ്ങും.
കഴിഞ്ഞ ദിവസം വാർത്താ ചനലിൽ പരസ്യമായി രംഗത്തെത്തിയ കന്യാസ്ത്രീയായ അതിജീവിത, വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.