മെസിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്

2025 ഒക്റ്റോബർ 18ന് എഎഫ്എയ്ക്ക് അയച്ച ഇ മെയിൽ പുറത്ത് വന്നു
fraud involving messis name more documents surface putting against v abdurahiman

ലയണൽ‌ മെസി | വി. അബ്ദുറഹ്മാൻ

Updated on

തിരുവനന്തപുരം: മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. 2025 ഒക്റ്റോബർ 18ന് എഎഫ്എയ്ക്ക് അയച്ച ഇ മെയിൽ പുറത്ത് വന്നു. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി. അബ്ദുറഹിമാന്‍റെ സന്ദേശമാണ് പുറത്ത് വന്നത്.

കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരേ രൂക്ഷ പ്രതികരണമാണ് അബ്ദുറഹ്മാൻ നടത്തിയിരിക്കുന്നത്. ഇതിൽ‌ സർക്കാരിനും ബാധ്യത ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. 130 കോടി ആളുകൾ സർക്കാരിനെ വിശ്വസിച്ചെന്നും ഒരു രാജ്യത്തിന്‍റെ മുഴുവൻ വിശ്വാസവും കരാറിൽ ഉണ്ടെന്നും മെയിലിൽ പറയുന്നു.

അർജന്‍റീനാ അധികൃതരെ കാണാനെന്നപേരിൽ അബ്ദുറഹ്‌മാനും സംഘവും സ്പെയിൻ യാത്ര നടത്തിയതിൽ സർക്കാരിന് നഷ്ടം 13 ലക്ഷം രൂപ. 2024 സെപ്റ്റംബർ ആറിനായിരുന്നു യാത്ര. അബ്ദുറഹ്‌മാൻ, അന്നത്തെ കായികസെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്റ്റർ വിഷ്ണുരാജ് എന്നിവർ സ്പെയിനിൽ അർജന്‍റീനാ ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) അധികൃതരെ സന്ദർശിച്ചെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പുറത്തു വരുന്നത്.

മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ ഉന്നതതല അന്വേഷണം ഉണ്ടാവുമെന്നാണ് വിവരം. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടേത് വിചിത്ര ഘടന ആണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതി ആണെന്നുമാസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com