സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ സ്ത്രീ​ക​ളു​ടെ എ​ണ്ണ​മെ​ടു​ത്തും വ​നി​ത​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന ശ​രാ​ശ​രി ദൂ​രം ക​ണ​ക്കാ​ക്കിയുമാകും തീരുമാനം
Free Bus Travel for Women in Kerala Likely from August 15

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

MV Graphics

Updated on

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ര്‍ടി​സി​യി​ല്‍ സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഓ​ഗ​സ്റ്റ് 15ലേ​ക്ക് മാ​റ്റു​മെ​ന്നു സൂ​ച​ന. ജൂ​ണ്‍ 15 മു​ത​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ചി​ല ഘ​ട​ക​ങ്ങ​ള്‍ ത​ട​സ​മാ​യി നി​ല്‍ക്കു​ന്ന​താ​ണ് പ​ദ്ധ​തി നീ​ട്ടാ​നു​ള്ള കാ​ര​ണ​മാ​യി ഈ ​രം​ഗ​ത്തു​ള്ള വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സ്ത്രീ​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ന്‍ 9 മു​ത​ൽ ജെ​ന്‍ഡ​ര്‍ ടി​ക്ക​റ്റി​ങ് അ​ട​ക്കം ന​ട​പ്പാ​ക്കി​യി​രു​ന്നു. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ സ്ത്രീ​ക​ളു​ടെ എ​ണ്ണ​മെ​ടു​ത്തും വ​നി​ത​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന ശ​രാ​ശ​രി ദൂ​രം ക​ണ​ക്കാ​ക്കി​യു​മാ​ണ് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി എ​ങ്ങ​നെ വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക.

ജൂ​ണ്‍ മാ​സം കേ​ര​ള​ത്തി​ല്‍ മ​ണ്‍സൂ​ണ്‍ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ യാ​ത്ര​യി​ല്‍ സ്വാ​ഭാ​വി​ക​മാ​യ കു​റ​വ് ഉ​ണ്ടാ​കാ​റു​ണ്ട്. അ​തി​നാ​ല്‍ ജൂ​ണ്‍ മാ​സ​ത്തി​ലെ ക​ണ​ക്കു​ക​ള്‍ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് ശ​രി​യാ​യ രീ​തി​യാ​കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ട്. അ​തേ​സ​മ​യം ജൂ​ണി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ വ​നി​താ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഏ​താ​യാ​ലും ഇ​തു​സം​ബ​ന്ധി​ച്ച് വി​വി​ധ വ​ശ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് കെ​എ​സ്ആ​ര്‍ടി​സി.

ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണ്‍ ഡാ​റ്റ വി​ശ​ക​ല​ന​ത്തി​ലും ന​യ​പ​ര​മാ​യ പ​ഠ​ന​ങ്ങ​ളി​ലും ശ്ര​ദ്ധ പു​ല​ര്‍ത്തു​ന്ന വ്യ​ക്തി​യാ​യ​തി​നാ​ല്‍ ക്ര​മ​ര​ഹി​ത​മാ​യോ അ​പൂ​ര്‍ണ​മാ​യോ ഉ​ള്ള ക​ണ​ക്കു​ക​ള്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. വി​വി​ധ സീ​സ​ണു​ക​ളി​ലെ​യും വ്യ​ത്യ​സ്ത യാ​ത്രാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ​യും ഡാ​റ്റ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ എ​ന്നാ​ണു സൂ​ച​ന. അ​തു​കൊ​ണ്ട് ത​ന്നെ ജൂ​ണ്‍ 15ന് ​സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു പ​ക​രം, ഓ​രോ ജി​ല്ല​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ധാ​ന റൂ​ട്ടു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ഏ​ക​ദേ​ശം 14 ടെ​സ്റ്റ് റൂ​ട്ടു​ക​ളി​ല്‍ പൈ​ല​റ്റ് പ്രൊ​ജ​ക്റ്റാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഉ​ള്ള​ത്.

ഇ​ത്ത​ര​ത്തി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണം, വ​രു​മാ​ന​ത്തി​ലെ മാ​റ്റം, സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ അ​വ​സ്ഥ, ഡി​ജി​റ്റ​ല്‍ ടി​ക്ക​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ വി​ല​യി​രു​ത്താ​ന്‍ സാ​ധി​ക്കും.

2019 മു​ത​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഒ​ന്നാ​ണ് ഡ​ല്‍ഹി മോ​ഡ​ല്‍ ബ​സ് യാ​ത്ര. സ്ത്രീ​ക​ള്‍ക്കാ​യു​ള്ള സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​യി​ല്‍ ഡ​ല്‍ഹി മോ​ഡ​ല്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച മോ​ഡ​ലാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

പൂ​ര്‍ണ​മാ​യും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ പി​ങ്ക് സ​ഹേ​ലി കാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി യാ​ത്ര​ക്കാ​രു​ടെ കൃ​ത്യ​മാ​യ ഡാ​റ്റ ശേ​ഖ​ര​ണം, ദു​രു​പ​യോ​ഗം ത​ട​യ​ല്‍, സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണം എ​ന്നി​വ ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് കെ​എ​സ്ആ​ര്‍ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും ഗ​താ​ഗ​ത വ​കു​പ്പും ഡ​ല്‍ഹി സ​ന്ദ​ര്‍ശി​ച്ച് ഈ ​മാ​തൃ​ക വി​ശ​ദ​മാ​യി പ​ഠി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു ഗ​താ​ഗ​ത രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ശ​രി​യാ​യ പ​ഠ​ന​വും ഹോം ​വ​ര്‍ക്കും കൂ​ടാ​തെ​യു​ള്ള തി​ടു​ക്ക​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പി​ന്നീ​ട് സ​ര്‍ക്കാ​രി​നും കെ​എ​സ്ആ​ര്‍ടി​സി​ക്കും വ​ലി​യ സാ​മ്പ​ത്തി​ക-​ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പും വി​വി​ധ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ പോ​ലു​ള്ള​വ​ര്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

logo
Metro Vaartha
www.metrovaartha.com