
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഇളവ് പ്രഖ്യാപിച്ചത്.
ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക്, വാഗമൺ മൊട്ടക്കുന്ന്, വാഗമൺ അഡ്വഞ്ചർ പാർക്ക്, രാമക്കൽമേട്, പഞ്ചാലിമേട് തുടങ്ങിയ ജില്ലയിലെ എല്ലാ വിനോദസഞ്ചാര മേഖലകളിലും ഇന്ന് വനിതകൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു.