കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; രോഗം വളാഞ്ചേരി സ്വദേശിക്ക്

പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ്
fresh nipah positive case reported at malappuram

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; രോഗം വളാഞ്ചേരി സ്വദേശിക്ക്

Updated on

മലപ്പുറം: ഒരിടവേളയക്കു ശേഷം കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ്. ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.

മരുന്ന് നൽകി 4 ദിവസമായിട്ടും ഇവരുടെ അസുഖം കുറഞ്ഞിരുന്നില്ല. പനി, ചുമ, ശ്വാസതടസം തുടങ്ങി നിപ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബിലും പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി.

നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. അതേസമയം, ഇവരുടെ രോഗത്തിന്‍റെ ഉറവിടം ഇതുവരെ വ്യക്തമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com