പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേഡ്സ് അതോറിറ്റിയുടേതാണ് നടപടി
fssai banned sale of chicken products in alappuzha due to bird flu

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

representative image

Updated on

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേഡ്സ് അതോറിറ്റിയുടേതാണ് (എഫ്എസ്എസ്എഐ) നടപടി.

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ‍്യോഗസ്ഥർ ഇറക്കി വിട്ടു. ഇതേത്തുടർന്ന് ഹോട്ടൽ ഉടമകൾ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെയാണ് എഫ്എസ്എസ്എഐയുടെ നടപടിയെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

പക്ഷിപ്പനി വർധിച്ചുവരുന്ന സാഹചര‍്യത്തിൽ ഡിസംബർ 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ താറാവിൽ നിന്നു മാത്രമാണ് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com