ഇന്ധന സെസ്: യുഡിഎഫിന്‍റെ രാപകൽ സമരത്തിന് ഇന്ന് തുടക്കം

ഇന്ധന സെസ്: യുഡിഎഫിന്‍റെ രാപകൽ സമരത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം:  ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന സമരം നാളെ രാവിലെ 10 മണിക്കാവും അവസാനിക്കുക. 

സംസ്ഥാനതല ഉദ്ഘാടനം പ്രതിപ‍ക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിർവഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിലെ കളക്ട്രേറ്റുകൾക്ക് മുന്നിലും കേന്ദ്രീകരിച്ചാണ് രാപകൽ സമരം നടത്തുന്നത്.  സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും നേതൃത്വം നൽകും.

അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിലെയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലെയും രാപകൽ സമരം മറ്റൊരു ദിവസം നടത്തും.  

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com