ഇന്ധനസൈസ്; സഭയോഗത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; ചോദ്യോത്തരവേള സസ്പെഡ് ചെയ്തു

ഇന്ധനസൈസ്; സഭയോഗത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; ചോദ്യോത്തരവേള സസ്പെഡ് ചെയ്തു

തിരുവനന്തുരം: ഇന്ധനസൈസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം നിയമസഭയോഗത്തിൽ നടുതളത്തിലിറങ്ങി പ്രതിഷേധിച്ചു. നികുതി വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ കാൽ നടയാത്രയായാണ് നിയമസഭയിലേക്കെത്തിയത്. ഇതോടെ ചോദ്യോത്തരവേള സസ്പെഡ് ചെയ്തു.

കനത്ത പ്രതിഷേധത്തിനിടയിൽ തത്കാലത്തേക്ക് സമ്മേളനം അവസാനിപ്പിച്ചു. പ്രതിപക്ഷം സഹരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. കേരള ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള നികുതി വർധനവാണെന്നും, അഹങ്കാരം തലക്ക് പിടിച്ച സർക്കാർ ജനങ്ങളെ മറന്നാണ് പ്രവർത്തിക്കുന്നതെന്നും വീഡി സതീശൻ കുറ്റപ്പെടുത്തി. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ്  നാലായിരം കോടിയുടെ നികുതി നിർദേശങ്ങളുമായി വന്നിരിക്കുന്നത്. തുടർഭരണം കിട്ടിയതിന്‍റെ അഹങ്കാരമാണ് കാണിക്കുന്നത്. ഇന്ധന നികുതി കൂട്ടിയപ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞ ആളാണ് പിണറായി വിജയൻ. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറക്കില്ലയെന്ന് പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പ്രതിപക്ഷ ബഹളത്തിനിടയിലും മന്ത്രി എംബി രാജേഷ് ചോദ്യങ്ങൾക്ക് മറുപടി നൽകി. സഭയ്ക്കു മുന്നിൽ നാല് പ്രതിപക്ഷ എംഎൽഎമാർ സത്യാഗ്രഹം തുടരുകയാണ്. തത്കാലത്തേക്ക് സഭ നിർത്തിവെച്ചെങ്കിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com