ആകാശ എയറിലും ഇന്ധന സർചാർജ്; വിമാനടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂട്ടിയേക്കും

മാർച്ച് 15 പുലർച്ചെ ഒന്നുമുതലുള്ള ബുക്കിങ്ങുകൾക്ക് ഈ നിരക്ക് ബാധകമാവും
Fuel surcharge on Akasa Air too; Air ticket fare may increase up to Rs 1300

ആകാശ എയറിലും ഇന്ധന സർചാർജ്; വിമാനടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂട്ടിയേക്കും

Updated on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പിനും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സർചാർജും ഏർപ്പെടുത്തി. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടും.

മാർച്ച് 15 പുലർച്ചെ ഒന്നുമുതലുള്ള ബുക്കിങ്ങുകൾക്ക് ഈ നിരക്ക് ബാധകമാവും. 199 രൂപ മുതൽ 1300 രൂപ വരെയാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് സർചാർജായി ഈടാക്കുക. യാത്രാദൈർഘ്യവും, സെക്‌ടറും അനുസരിച്ച് നിരക്കിൽ വ്യത്യാസപ്പെടും.

ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വർധനവാണ് തീരുമാനത്തിന് പിന്നിൽ. വരുംദിവസങ്ങളിൽ സപൈസ്ജെറ്റ് അടക്കമുള്ള മറ്റ് വുമാനക്കമ്പനികളും നിരക്ക് കൂട്ടിയേക്കും.

logo
Metro Vaartha
www.metrovaartha.com