ഇത്തവണയും വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് ഈടാക്കും

നിലവിൽ പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്‍റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപയോക്താക്കൾ നൽകേണ്ടിവരും
fuel surcharge will continue this month
fuel surcharge will continue this month
Updated on

തിരുവനന്തപുരം: മേയ് മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർ ചാർജ് തുടരും. യൂണിറ്റിന് 19 പൈസയാണ് ഇന്ധന സർചാർജ്. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

നിലവിൽ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന്‍റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ ഉപയോക്താക്കൾ നൽകേണ്ടിവരും.

ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com