

ചൊവ്വാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ
കൊച്ചി: ചൊവ്വാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ. ഇതിന്‍റെ ഭാഗമായി താത്ക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതൽ അഞ്ചുമണി വരെയാണ് മോക്ക് ഡ്രിൽ നൽത്തുക.
മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി വാഹനങ്ങൾ സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമാക്കുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
യാത്രക്കാര്‍, ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് തങ്ങളുടെ യാത്രകള്‍ ക്രമീകരിക്കണമെന്നും മോക്ക് ഡ്രില്‍ വേളയില്‍ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും സിയാൽ വ്യക്തമാക്കി.