
കലാഭവൻ നവാസ്
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം കലാഭവൻ നവാസിന്‍റെ ഖബറടക്കം ശനിയാഴ്ച വൈകിട്ട് നടക്കും. ആലുവ ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിമുതൽ അഞ്ചര വരെയുള്ള പൊതുദർശനത്തിനു ശേഷമാവും ഖബറടക്കം. രാവിലെയോടെ ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തരയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വസതിയിലേക്ക് കൊണ്ടുപോവും.
ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വെളളിയാഴ്ച രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്നാണ് റിപ്പോർട്ട്.