ഭാവഗായകൻ ഇനി ഓർമ; സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ

പാലിയത്തെ വീട്ടുവളപ്പിൽ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക
funeral of p. jayachandran will conduct on saturday
പി. ജയചന്ദ്രൻ
Updated on

തൃശൂർ: അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രന്‍റെ സംസ്കാരം ശനിയാഴ്ച നടക്കും. പാലിയത്തെ വീട്ടുവളപ്പിൽ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വെള്ളിയാഴ്ച സിനിമാ, രാഷ്ട്രീയ, സംസ്കാരിക മേഖലയിൽ നിന്നുള്ളവരും സംഗീതപ്രമികളുമടക്കം വൻ ജനാവലിയാണ് പ്രിയ ഗായകന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു മൃതദേഹം അമല മെഡിക്കൽ കോളെജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞയാഴ്ചയാണ് തൃശൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ‍്യാഴാഴ്ച 7.54നായിരുന്നു മരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com