നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു| video

വർക് ഷോപ്പിൽ ഉണ്ടായിരുന്ന മര ഉരുപ്പടികൾ, പോളിഷ് ചെയ്യാൻ ഇട്ടിരുന്ന ഫർണിച്ചറുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ കത്തിനശിച്ചു

കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു. ഇന്ന് ബുധനാഴ്ച രാവിലെ 5.50-നാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂർ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണക്കാൻ സാധിച്ചത്.

വർക് ഷോപ്പിൽ ഉണ്ടായിരുന്ന മര ഉരുപ്പടികൾ, പോളിഷ് ചെയ്യാൻ ഇട്ടിരുന്ന ഫർണിച്ചറുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.രണ്ടു വാഹനങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് അഗ്നി രക്ഷാസേനയുടെ കഠിന പ്രയത്നം കൊണ്ടാണ് തീ എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനും തീ പൂർണ്ണമായും അണക്കാനും കഴിഞ്ഞത്.

സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്ന് വൻ അപകടം ഇത് മൂലം ഒഴിവാക്കാനായി.ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ എം അനിൽകുമാർ , സുനിൽ മാത്യു, മറ്റു സേനാംഗങ്ങളായ ഷാനവാസ്, ഷിബിൽ ഷാജി , ഷെമീർ ബേസിൽ ഷാജി , ഉണ്ണികൃഷ്ണൻ, ജലേഷ് കുമാർ എന്നിവരാണ് തീ അണച്ചത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com