

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ. വട്ടിയൂർകാവിൽ മത്സരിക്കാനാണ് ആഗ്രഹമെന്നും തന്‍റെ പ്രവർത്തനമണ്ഡലം വട്ടിയൂർക്കാവാണെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്.
പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്നു മാധ‍്യമങ്ങളോട് പറഞ്ഞ കൃഷ്ണകുമാർ 25 കൊല്ലമായി താൻ താമസിക്കുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നും കൃത‍്യമായ കണക്കുകൂട്ടലിലാണ് പാർട്ടി ഓരോ വ‍്യക്തികൾക്കും മണ്ഡലം നൽകിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
പാർട്ടി എവിടെ നിൽക്കാൻ പറഞ്ഞാലും താൻ അനുസരിക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു വിഹിതം ഉയർത്താൻ തനിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.