ആശ്വാസമായി ഭക്ഷ്യമന്ത്രിയുടെ ഇടപെടല്‍; ബിന്‍സിക്കും പെണ്‍മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്

അപേക്ഷയുടെ ഗൗരവം മനസിലാക്കിയ മന്ത്രി അടിയന്തര നടപടിക്ക് ഉത്തരവിടുകയായിരുന്നു
ആശ്വാസമായി ഭക്ഷ്യമന്ത്രിയുടെ ഇടപെടല്‍; ബിന്‍സിക്കും പെണ്‍മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്

പത്തനംതിട്ട: നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തെങ്ങേലി സ്വദേശിനി ബിന്‍സി ചാക്കോയ്ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും തിരുവല്ല താലൂക്കുതല അദാലത്തിൽ നിര്‍ദേശം നല്‍കി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍.

രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ് വിധവയായ ബിന്‍സി. 19 വർഷം മുന്‍പാണ് ബിന്‍സിയുടെ ഭര്‍ത്താവ് മരിച്ചത്. അന്ന് മുതല്‍ മറ്റാരും സഹായത്തിനില്ലാത്ത ബിന്‍സി സഹോദരനൊപ്പമാണ് താമസം. എങ്കിലും സഹോദരനെ ആശ്രയിക്കാതെ വീട്ടുജോലിക്ക് പോയാണ് ബിന്‍സി തന്‍റെ പെണ്‍മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചിലവുകള്‍ നോക്കുന്നത്.

ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തണമെങ്കില്‍ അപേക്ഷയുള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡിലുള്ള ആര്‍ക്കും വീടോ വസ്തുവോ ഉണ്ടാകാന്‍ പാടില്ല. പക്ഷേ, സഹോദരന്‍റെ റേഷന്‍ കാര്‍ഡിലാണ് ബിന്‍സിയുടേയും മക്കളുടേയും പേരുള്ളത്.

സഹോദരന് വീടും വസ്തുവുമുണ്ടെന്ന കാരണത്താലാണ് ബിന്‍സിയുടെ അപേക്ഷ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും. അപേക്ഷയുടെ ഗൗരവം മനസിലാക്കിയ മന്ത്രി എത്രയും വേഗത്തിലുള്ള നടപടിക്ക് ഉത്തരവിടുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com