g sudhakaran against censor board

ജി. സുധാകരൻ

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ

നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Published on

ആലപ്പുഴ: സെൻസർ ബോർഡിനെതിരേ രൂക്ഷമായ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ. സിനിമ നിർമിക്കുന്നവർ സെൻ‌സർ ബോർഡിലുള്ളവർക്ക് പണവും മദ്യവും നൽകുന്നുണ്ടെന്നും ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സിനിമ കാണുന്നതെന്നും സുധാകരൻ ആരോപിച്ചു. ഹരിപ്പാട് ടെമ്പിൾ സിറ്റി റസിഡന്‍റ്സ് അസോസിയേഷൻ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ തുടക്കത്തിൽ മദ്യപാനം കാണിക്കരുതെന്ന് സെൻസർ ബോർഡിന് പറയാൻ കഴിയും. പക്ഷേ അവരും മദ്യപിച്ചാണ് സിനിമ കാണുന്നത്. സിനിമയുടെ തുടക്കം മുതൽ മോഹൻ ലാൽ വരെ മദ്യപാനമാണ്. നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മലയാളം സിനിമകളിൽ മദ്യപാനത്തിനെതിരേ സന്ദേശമില്ല. എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com