''മാർക്സിസം പഠിപ്പിക്കാൻ എംടി വരേണ്ട, വാക്കുകൾ ആവർത്തിച്ച് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു''; ജി. സുധാകരൻ

''അദ്ദേഹം എന്തോ പറഞ്ഞപ്പോഴേയ്ക്കും എന്താ ഇളക്കം. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാർക്ക് അന്നേരമാണ് ഉൾവിളി ഉണ്ടായത്''
G Sudhakaran | MT Vasudevan nair
G Sudhakaran | MT Vasudevan nair

തിരുവനന്തപുരം: എം.ടി. വാസുദേവൻ നായർക്കെതിരേ വിമർശനവുമായി ജി. സുധാകരൻ. മാർക്സിസം പറയാൻ എംടി വരേണ്ട കാര്യമില്ലെന്നായിരുന്നു സുധാകരൻ പരാമർശം. എംടി എന്തോ പറഞ്ഞപ്പോഴേക്കും സാഹിത്യകാരൻമാർ‌ക്ക് ഉൾവിളിയുണ്ടായെന്നും സിപിഎം അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനകീയ പ്രശ്നങ്ങളെടുത്തിട്ടുള്ള ഒരു നിലപാടുണ്ട് ചരിത്രപരമായി. പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭങ്ങളുണ്ടാവാം. ഭരണം കൊണ്ടുമാത്രം ജനങ്ങളുടെ പ്രശ്നം തീരില്ല. ഇത് മാർക്സിസമാണ്. അത് പഠിച്ചവർക്കറിയാം. മാർക്സിസം പഠിക്കാത്ത മാർക്സിസ്റ്റാണിവിടെയുള്ളത്. അത് വായിച്ചു പഠിക്കണം. അത് പറയാൻ എംടി വരണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഞങ്ങളൊക്കെ എല്ലാം കണ്ടുകൊണ്ടിരിക്കുന്നവരാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായമില്ലെങ്കിലും ഞങ്ങൾ എല്ലാം ശ്രദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. അദ്ദേഹം എന്തോ പറഞ്ഞപ്പോഴേയ്ക്കും എന്താ ഇളക്കം. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാർക്ക് അന്നേരമാണ് ഉൾവിളി ഉണ്ടായത്. ഓരോരുത്തർ ഓരോന്ന് പറഞ്ഞുകൊണ്ടു നടക്കുക. ഇതുവരെ എന്താ പറയാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. പറയണമെന്നതല്ല, ഇപ്പോൾ പറഞ്ഞതെന്തുകൊണ്ടാണെന്നതാണ് , നേരത്തെ പറയാമായിരുന്നില്ലെ, അതും വെറുമൊരു ഷോയാണ്. ആത്മാർഥതയില്ലാത്തതാണ്. അത് എത്ര വലിയ ആൾ പറഞ്ഞാലും, അദ്ദേഹം പറഞ്ഞത് കൊണ്ട് ഞങ്ങൾ പറയുന്നു. അത് ഏറ്റുപറായത്ത ഒരാളുണ്ട്, ടി. പത്മനാഭൻ. ഇതൊക്കെ വലിയ വിപ്ലവമാണ്. സർക്കാരിനോടല്ല എം.ടി. പറഞ്ഞത്. അദ്ദേഹം ജനങ്ങളോടാണ് പറഞ്ഞത്. പണ്ടും പറഞ്ഞതാണ്'' - സുധാകരൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com