ജി. സുധാകരനെതിരേ ബഹുജന പ്രതിഷേധത്തിനൊരുങ്ങി സിപിഎം

പാർട്ടി വിട്ടതിനു പിന്നാലെ സുധാകരനെതിരേ സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങളുണ്ടായിരുന്നു
g. sudhakaran ambalapuzha cpm to protest

പോസ്റ്ററുകൾ, ജി. സുധാകരൻ

Updated on

ആലപ്പുഴ: നീണ്ട 60 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ച ജി. സുധാകരനെതിരേ ബഹുജന പ്രതിഷേധത്തിനൊരുങ്ങി സിപിഎം. മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുതാനന്ദന്‍റെ വീടിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം സുധാകരന്‍റെ വീടിന് സമീപത്ത് കൂടി കടന്നു പോകും.

പാർട്ടി വിട്ടതിനു പിന്നാലെ സുധാകരനെതിരേ സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങളുണ്ടായിരുന്നു. കൂടാതെ വീടിന് സമീപത്ത് വർഗവഞ്ചകന് മാപ്പില്ല വോട്ടില്ല എന്ന തരത്തിൽ പോസ്റ്ററുകളും ബാനറുകളും പ്രത‍്യക്ഷപ്പെട്ടിരുന്നു. നിലവിൽ സുധാകരന്‍റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com