ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകച്ചവടം; ചെന്നിത്തല‍യെ വേദിയിലിരുത്തി സുധാകരന്‍റെ വിമർശനം

ആലപ്പുഴ നഗരസഭയിലെ ഇടത് കൗൺസിലർമാർ തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് അറിഞ്ഞിട്ടും പൊലീസ് അത് തന്നെ അറിയിച്ചില്ലെന്ന് സുധാകരൻ വിമർശിച്ചു
g sudhakaran criticized congress

ജി. സുധാകരൻ

file image

Updated on

ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെ വിമർശിച്ച് ജി. സുധാകരൻ എംഎൽഎ. ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകച്ചവടമാണെന്നാണ് സുധാകരൻ വിമർശിച്ചത്. അത് അവസാനിപ്പിക്കണമെന്നും വേദിയിൽ സുധാകരൻ ചെന്നിത്തലയോടായി ആവശ്യപ്പെട്ടു.

ആലപ്പുഴ നഗരസഭയിലെ ഇടത് കൗൺസിലർമാർ തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് അറിഞ്ഞിട്ടും പൊലീസ് അത് തന്നെ അറിയിച്ചില്ലെന്ന് സുധാകരൻ വിമർശിച്ചു. നഗരസഭ ഭരിക്കുന്നത് കോൺഗ്രസാണ്. അഴിമതിയിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എനിക്കെതിരേ പ്ലക്കാർഡ് ഉയർത്തി. അത് നീക്കം ചെയ്യാൻ യുഡിഎഫ് കൗൺസിലന്മാർ തയാറായില്ല.

എന്നെ വിളിച്ചു വരുത്തി പ്രതിഷേധിക്കാനായിരുന്നു എൽഡിഎഫിന്‍റെ പ്ലാൻ. ഞാൻ പങ്കെടുത്തിരുന്നെങ്കിൽ അവന്‍റെയൊക്കെ കരണക്കുറ്റിക്ക് അടിച്ചേനെയെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ഇത്തരമൊരു കൂട്ടുകെട്ടിനെക്കുറിച്ചറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com