

ജി. സുധാകരൻ
ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് പരുക്കേറ്റതിനെത്തുടർന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ‍്യക്തമാക്കി.
നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയും തുടർ ചികിത്സയുമുള്ളതിനാൽ രണ്ടു മാസത്തേക്ക് പൂർണ വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.