ഇടഞ്ഞു തന്നെ; പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി. സുധാകരൻ

സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരൻ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു
g sudhakaran himself refused to inauguration of the perumbalam bridge
ജി. സുധാകരൻ
Updated on

ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി. സുധാകരൻ, ചികിത്സയിലായതിനാൽ പങ്കെടുക്കാനാവില്ലെന്നാണ് സുധാകരന്‍റെ വിശദീകരണം.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ക്ഷണിച്ചപ്പോഴാണ് അദ്ദേഹം അസൗകര്യം അറിയിച്ചത്. പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ പോസ്റ്ററിൽ ജി. സുധാകരന്‍റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരൻ കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെ തന്നെ സിപിഎം അനുനയ ശ്രമവും ആരംഭിച്ചു. എം.വി. ഗോവിന്ദനടക്കം ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് സുധാകരൻ അറിയിച്ചിരുന്നു. പിന്നാലെ ശനിയാഴ്ച മുഖ്യമന്ത്രി നേരിട്ടെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com