സമുദായ പിന്തുണ ഉറപ്പാക്കാൻ ജി. സുധാകരൻ; വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

വെള്ളാപ്പള്ളിയെ കൂടാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സുധാകരൻ കൂടിക്കാഴ്ച നടത്തും
g. sudhakaran meets vellappally natesan

വെള്ളാപ്പള്ളി നടേശൻ- ജി. സുധാകരൻ കൂടിക്കാഴ്ചയിൽ നിന്ന്

Updated on

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. സമുദായ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കണ്ടത്. വെള്ളാപ്പള്ളിയെ കൂടാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സുധാകരൻ കൂടിക്കാഴ്ച നടത്തും.

സിപിഎമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ‍്യാപിച്ച സുധാകരന് പിന്തുണ നൽകുമെന്ന കാര‍്യം കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. എച്ച്. സലമാണ് സുധാകരനെതിരേ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com