ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര‍്യം വന്നു? എന്തും ചെയ്യാമെന്നാണോ; വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയിൽ സംസാരിക്കവെയാണ് ജി. സുധാകരന്‍റെ വിമർശനം
g. sudhakaran mla against suresh gopi

ജി. സുധാകരൻ, സുരേഷ് ഗോപി

Updated on: 

ആലപ്പുഴ: തന്നെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദർശിച്ചതിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര‍്യം വന്നുവെന്ന് ചോദിച്ച സുധാകരൻ തന്നെയും എ.ഡി. തോമസ് എംഎൽഎയെയും അറിയിച്ചില്ലെന്ന് കൂട്ടിച്ചേർത്തു.

ആർക്കും എന്തും ചെയ്യാമെന്ന് ആണോയെന്നും സുധാകരൻ ചോദിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ് അവലോകനത്തിനു വേണ്ടിയാണ് കേന്ദ്ര മന്ത്രി കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ച് സന്ദർശിച്ചത്.

അതേസമയം, കേരളോത്സവത്തിന്‍റെ ബാനറിൽ കെ.സി. വേണുഗോപാലിന്‍റെ ചിത്രം വലുതായും ഉദ്ഘാടകനായ തന്‍റെ ചിത്രം ചെറുതായും നൽകിയതിനെതിരേ സുധാകരൻ രൂക്ഷ വിമർശനം നടത്തി. ചിത്രങ്ങൾ വലുതായി നൽകുന്നത് എന്തിനാണെന്നും സംഘാടകർ ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും സുധാകരൻ പറഞ്ഞു. കേന്ദ്ര പദ്ധതിയിൽ എംപിക്കും സംസ്ഥാന പദ്ധതികളിൽ എംഎൽയ്ക്കുമാണ് മുൻഗണനയെന്നും പ്രോട്ടോക്കോൾ സംബന്ധിച്ച കാര‍്യങ്ങൾ സംഘാടകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.