''എന്‍റെ പടത്തോടുകൂടി ഒരു അസഭ‍്യ കവിത പ്രചരിക്കുന്നു''; സൈബർ പൊലീസ് ശ്രദ്ധിക്കണമെന്ന് ജി. സുധാകരൻ

മുഖ‍്യമന്ത്രി പിണറായി വിജയന് താൻ അയച്ചുവെന്ന തരത്തിലാണ് കവിത പ്രചരിക്കുന്നതെന്നും സുധാകരൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ‍്യക്തമാക്കി
g. sudhakaran new facebook post cyber attack

ജി. സുധാകരൻ

Updated on

ആലപ്പുഴ: സമൂഹമാധ‍്യമങ്ങളിലൂടെ തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് അശ്ലീല കവിത പ്രചരിക്കുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. ഇത് തന്നെ മനപൂർവം അപമാനിക്കാൻ വേണ്ടിയാണെന്നും സൈബർ പൊലീസ് ഇക്കാര‍്യം ശ്രദ്ധിക്കണമെന്നും സുധാകരൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

മുഖ‍്യമന്ത്രി പിണറായി വിജയന് താൻ അയച്ചുവെന്ന തരത്തിലാണ് കവിത പ്രചരിക്കുന്നതെന്നും കോഴിക്കോടുള്ള സുഹൃത്താണ് ഇക്കാര‍്യം ശ്രദ്ധയിൽപ്പെടുത്തിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

'സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്‍റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.

കുറച്ചുനാളായി എന്‍റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com