''ഗാസയിലെ ദൃശൃങ്ങൾ ഹൃദയവേദനയുണ്ടാക്കുന്നു''; ഇസ്രയേലിനെ ഐക‍്യരാഷ്ട്രസഭയിൽ നിന്നും പുറത്താക്കണമെന്ന് ജി. സുധാകരൻ

ഓച്ചിറ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ
g. sudhakaran responded in israel gaza issue

ജി. സുധാകരൻ

Updated on

ഓച്ചിറ: ഇസ്രയേലിനെ ഐക‍്യരാഷ്ട്രസഭയിൽ നിന്നും പുറത്താക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കരുനാഗപ്പിള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍റെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയിൽ നിന്നും പുറത്തുവരുന്ന കൂട്ടക്കുരുതിയുടെ ദൃശ‍്യങ്ങൾ ഹൃദയവേദനയുണ്ടാക്കുന്നുവെന്നും ഇസ്രയേൽ അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

g. sudhakaran responded in israel gaza issue
''ഹമാസ് ഭീകരസംഘടനയല്ല, നെതന‍്യാഹുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം'': ജി. സുധാകരൻ

നേരത്തെയും പലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. ഹമാസ് ഭീകര സംഘടനയല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ‌ നെതന‍്യാഹുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു സുധാകരന്‍റെ പരാമർശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com