കെപിസിസി വേദിയിൽ ജി. സുധാകരൻ; ഗാന്ധി- ഗുരു കൂടിക്കാഴ്ച ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ സുധാകരനെ കൂടാതെ മുൻമന്ത്രിയും സിപിഎം നേതാവുമായ സി. ദിവാകരനും പങ്കെടുക്കും
g. sudhakaran to attend kpcc programme at thiruvananthapuram

ജി. സുധാകരൻ

Updated on

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ കെപിസിസി വേദിയിൽ പങ്കെടുക്കും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്‍റെ ശതാബ്ദി ആഘോഷത്തിലാണ് ജി. സുധാകരൻ പങ്കെടുക്കുക. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ സുധാകരനെ കൂടാതെ മുൻമന്ത്രിയും സിപിഎം നേതാവുമായ സി. ദിവാകരനും പങ്കെടുക്കും.

തിരുവനന്തപുരത്തെ മ‍്യൂസിയം ജംഗ്ഷന് സമീപം സത‍്യൻ സ്മാരക ഹാളിൽ വൈകിട്ട് 4:30ക്ക് നടക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. സിപിഎം നടപടികളിലെ അതൃപ്തിക്കിടെയാണ് കെപിസിസിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ജി. സുധാകരൻ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. മുമ്പ് ആലപ്പുഴയിൽ വച്ച് നടന്ന ലീഗിന്‍റെ പരിപാടിയിലും സുധാകരൻ പങ്കെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com