ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

മീഡിയ എന്ന പേരിലാണ് പുതിയ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്
G. Sudhakaran to meet media on Thursday

ജി. സുധാകരൻ

Updated on

ആലപ്പുഴ: മാധ്യമപ്രവർത്തകരേ ഉൾപ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. മീഡിയ എന്ന പേരിലാണ് പുതിയ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന വിവരമാണ് ഗ്രൂപ്പിലെ ആദ്യത്തെ വാർത്തയായിട്ട് ഇട്ടിട്ടുള്ളത്.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വച്ചാണ് സുധാകരൻ മാധ്യമങ്ങളെ കാണുന്നത്.

പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്നും, സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് പാർട്ടിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുധാകരന്‍റെ പുതിയ നീക്കം. സിപിഎം അനുനയത്തിന് ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിരുന്നില്ല. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് വ്യാഴാഴ്ച സുധാകരൻ മാധ്യമങ്ങളെ കാണുന്നത്.

logo
Metro Vaartha
www.metrovaartha.com